യുപി: ഉത്തര്‍ പ്രദേശിൽ പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.
ഇക്കഴിഞ്ഞ 23നാണ് സംഭവം നടന്നത്. യുവാവ് പശുവിനെ പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യം സിസിടിവിയില്‍ കണ്ടെത്തിയതായി പശുവിന്‍റെ ഉടമയായ പരാതിക്കാരന്‍ വ്യക്തമാക്കി. തെളിവുകൾ പൊലീസിനു കൈമാറുകയും ചെയ്തു. തുടർന്നാണ് അറസ്റ്റ്.
പ്രതി പശുവിനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുന്നത് ജിതേന്ദ്ര യാദവ് എന്നയാള്‍ കണ്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
സംഭവത്തിനു പിന്നാലെ പ്രതി ഒളിവില്‍ പോയിരുന്നു. അതിനിടെ സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയും ഇയാളെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുയായിരുന്നു.
















