നിരവധി സിനിമകളുടെ പ്രേക്ഷക ശ്രെധ നേടിയ നടി മൈഥിലി വിവാഹിതയായി. ആർക്കിടെക്റ്റായ സമ്പത്താണ് വരൻ. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയിൽ സിനിമാസുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തും.
സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയാണ് മൈഥിലിയുടെ വിവാഹചിത്രങ്ങള്‍ പങ്കുവെച്ചത്.ബ്രൈഡ് ഓഫ് ദ ഡേ എന്ന ക്യാപ്ഷനോടെയായാണ് ഉണ്ണി മൈഥിലിയുടെ ചിത്രം പങ്കുവെച്ചത്. ചന്ദനക്കളര്‍ കസവ് സാരിയും ചേരുന്ന ആഭരണങ്ങളും മുല്ലപ്പൂവും വെച്ച് ചിരിച്ച് നില്‍ക്കുന്ന മൈഥിലിയുടെ ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.വിവാഹത്തിന്റെ വീഡിയോയും ഉണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്.
മൈഥിലിയുടെ വിവാഹ വീഡിയോ നടി അനുമോളും പങ്കുവെച്ചിരുന്നു. ഒരുപാട് സന്തോഷമുണ്ട്, ഇനിയങ്ങോട്ടുള്ള ജീവിതത്തിന് എല്ലാവിധ ആശംസകളും. എന്നും സന്തോഷമായിരിക്കട്ടെ. ഹാപ്പി മാരീഡ് ലൈഫ് എന്നായിരുന്നു അനുമോള്‍ കുറിച്ചത്.
നടി സൃന്ദ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. മൈഥിലിയോടൊപ്പമുള്ള ചിത്രം താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

പത്തനംതിട്ട കോന്നി സ്വദേശിയാണ് മൈഥിലി . രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ മലയാള സിനിമയിലേക്കുള്ള തുടക്കം.പിന്നീട് കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങളിലും ശ്രെധേയമായ വേഷങ്ങൾ ചെയ്തു.ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. മൈഥിലിയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് ചട്ടമ്പി .
















