ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അസമിൽ സന്ദർശനം നടത്തും. അദ്ദേഹത്തിന്റെ കാര്യപരിപാടികൾ രാവിലെ 11 മണിയോടു കൂടിയാണ് ആരംഭിക്കുക.
അസമിലെത്തുന്ന പ്രധാനമന്ത്രി ദിഫുവിലെ വെറ്ററിനറി കോളേജ്, പടിഞ്ഞാറൻ കർബി അനങ്ങ്ലോങ്ങിലെ ഡിഗ്രി കോളേജ്, കൊലോങ്ങയിലെ കാർഷിക കോളേജ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. മൊത്തം 500 കോടി രൂപയുടെ പദ്ധതികളാണ് ഇവ.
അസാം സന്ദർശന പദ്ധതികൾക്കിടെ ഏതാണ്ട് 2,950 അമൃത സരോവർ പദ്ധതികൾക്കും പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തും. 1,150 കോടി രൂപയാണ് ഈ പദ്ധതികൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ വകയിരുത്തിയിരിക്കുന്നത്.
















