തിരുവനന്തപുരം: പട്ടാപ്പകല്‍ കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ യുവാക്കളും വിദ്യാര്‍ഥികളും തമ്മില്‍ യുദ്ധസമാന സംഘര്‍ഷം. രണ്ടു വിഭാഗവും സംഘം ചേര്‍ന്ന് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. അരമണിക്കൂര്‍ നേരം വിദ്യാർത്ഥികളും യുവാക്കളും ബസ് സ്റ്റാന്‍ഡിൽ ഭീതി സൃഷ്ട്ടിച്ചു. പൊലീസെത്തിയതോടെ എല്ലാവരും ഓടി മറയുകയായിരുന്നു. മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇന്ന് വൈകീട്ടോടെയാണ് സംഭവം നടന്നത്. വിദ്യാര്‍ഥിയെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉണ്ടായത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

















