കണ്ണൂർ: കണ്ണൂരില്‍ സില്‍വര്‍ലൈന്‍ പ്രതിഷേധക്കാരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന വാർത്ത തള്ളി ജില്ലാ സെക്രട്ടറി എം.വി. ജയരാജന്.
കണ്ണൂർ എടക്കാട് നടാലില്‍ ആണ് സംഘം ചേർന്നെത്തിയ സിപിഎം പ്രവർത്തകർ പ്രതിഷേധക്കാരെ മർദിച്ചതായി വാർത്ത പുറത്തു വന്നത്.
അതേസമയം സിപിഎമ്മുകാര്‍ ആരെയും തല്ലിയിട്ടില്ലെന്നും മനഃപൂര്‍വം പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്ക് പിന്തിരിയേണ്ടിവന്നുവെന്നും ജയരാജൻ വ്യക്തമാക്കി.
“സര്‍വേ ശാന്തമായിരുന്നു. നടാൽ ഭാഗത്ത് കോണ്‍ഗ്രസുകാര്‍ ഉദ്യോഗസ്ഥരെ കയേറ്റം ചെയ്തു. വസ്തുത അറിയാതെയാണ് സിപിഎം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഭൂമി പോകുന്ന ആര്‍ക്കും പരാതിയില്ല”, എം.വി. ജയരാജന് പറഞ്ഞു.

















