പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. കേസിൽ കൂടുതൽ അറസ്റ്റുകൾ ഇന്നുണ്ടായേക്കുമെന്നാണ് സൂചന.
ശ്രീനിവാസനെ നേരിട്ട് വെട്ടിയ യുവാവും വാഹനമോടിച്ചിരുന്നയാളുമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. പ്രതികളിലേക്ക് ഉടൻ എത്താൻകഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണം സംഘം.
അതിനിടെ ശ്രീനിവാസൻ കൊലപാകത്തിൽ അക്രമി സംഘത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കൊലയാളി സംഘത്തിന് ആയുധങ്ങള്‍ എത്തിച്ച KL 55 D4700 എന്ന രജിസ്‌ട്രേഷനിലുള്ള ചുവന്ന സ്വിഫ്റ്റ് കാറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാലക്കാട് ബി.ജെ.പി. ഓഫീസിന് മുന്നിലൂടെ മൂന്ന് ബൈക്കുകള്‍ക്കൊപ്പം കാറും പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

















