കോഴിക്കോട്: സീരിയൽ താരം രക്ഷ രാജ് വിവാഹിതയായി. കോഴിക്കോട് സ്വദേശിയായ അർക്കജ് ആണ് വരൻ. സുഹൃത്തുക്കളുടേയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. രക്ഷ രാജ് അഭിനയിച്ച സാന്ത്വനം സീരിയലിലെ അപർണ (അപ്പു) എന്ന വേഷം ഏറെ ശ്രദ്ധേയമായിരുന്നു.
വിവാഹത്തിന് സാന്ത്വനം സീരിയലിലെ സഹപ്രവർത്തകരായ നടി ചിപ്പി, രാജീവ് പരമേശ്വരൻ, സജിൻ, ഗോപിക അനിൽ, അച്ചു സുഗന്ധ് തുടങ്ങിയവർ എത്തിയിരുന്നു. ചിപ്പിയുടെ ഭർത്താവും നിർമ്മാതാവുമായ രഞ്ജിത്തും വിവാഹചടങ്ങിൽ സംബന്ധിച്ചു.
കമർകാറ്റ് എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. മോഡലിങ്ങിലും സജീവമാണ്. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീനിലെത്തുന്നത്. വരൻ അർക്കജ് ഐടി പ്രൊഫഷനലാണ്. കഴിഞ്ഞ ദിവസം നടന്ന ഹൽദിയുടേയും, വിവാഹത്തിന്റേയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
















