സൂര്യ കേന്ദ്രകഥാപാത്രമായി എത്തിയ സൂരരൈ പൊട്രു എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിൽ അക്ഷയ് കുമാർ ആണ് നായകവേഷത്തിലെത്തുന്നത്. സുധ കൊങ്ങര തന്നെയാണ് ഇതിന്റെയും സംവിധാനം .അപർണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി രാധിക മധൻ ആണ് എത്തുന്നത്.
സൂര്യയുടെ നിർമാണക്കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റ്സും വിക്രം മൽഹോത്ര എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്റെ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍. ഗോപിനാഥിന്റെ ആത്മകഥയായ ‘സിംപ്ലി ഫ്ളൈ – എ ഡെക്കാന്‍ ഒഡീസി’ എന്ന പുസ്തകത്തെയും അദ്ദേഹത്തിന്റെ വ്യോമയാന വ്യവസായത്തിലെ സംഭവവികാസങ്ങളെയും ആധാരമാക്കിയാണ് ചിത്രം പുറത്തുവന്നത്.
സൂര്യ, അപര്‍ണ ബാലമുരളി, പരേഷ് റാവല്‍, മോഹന്‍ ബാബു, കൃഷ്ണകുമാര്‍, വിവേക് പ്രസന്ന, കരുണാസ് എന്നിവരാണ് തമിഴിൽ ഇറങ്ങിയ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
















