സിബി മലയിൽ സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സമ്മർ ഇൻ ബത്‌ലഹേം. സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി, മോഹൻലാൽ, മഞ്ജു വാര്യർ എന്നിങ്ങനെ വൻ താരനിരയായിരുന്നു ചിത്രത്തിൽ .സിനിമ ഇറങ്ങി 24ാം വര്‍ഷം ആയിട്ടും പ്രേക്ഷക മനസില്‍ ഇന്നും സമ്മർ ഇൻ ബത്ലഹേം പ്രിയപ്പെട്ട സിനിമയായി തന്നെ നിൽക്കുന്നുണ്ട്.
കോക്കർ ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ചിത്രത്തിന് രഞ്ജിത്ത് തിരക്കഥയെഴുതി. ഡെന്നിസിന്റെയും സുഹൃത്തായ രവിശങ്കറിന്റെയും ജീവിതത്തെ കേന്ദ്രീകരിച്ചായിരുന്നു സിനിമ.സിനിമ ഇറങ്ങിയത് മുതല്‍ രണ്ടാം ഭാഗമെത്തുമോ എന്ന ചോദ്യം പ്രേക്ഷകര്‍ ചോദിച്ചിരുന്നു. അങ്ങനെയൊരു ക്ലൈമാക്സ് ആയിരുന്നു ചിത്രത്തിലേത്.ഇതിലെ പാട്ടുകൾ എല്ലാം തന്നെ ഹിറ്റായിരുന്നു
ഇപ്പോഴിതാ, സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗം വരുന്നു. മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് ‘സമ്മര്‍ ഇന്‍ ബത്‌ലേഹി’മിന്റെ നിര്‍മാതാവ് സിയാദ് കോക്കർ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.
മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും താരത്തിന്റെ കൂടെ ഒരു ചിത്രം മാത്രമാണ് ചെയ്യാന്‍ സാധിച്ചിട്ടുള്ളതെന്നും സിയാദ് കോക്കര്‍ പറഞ്ഞു. സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കും.
















