തിരുവനന്തപുരം: സിൽവർലൈൻ ചർച്ചാ പാനലില്‍ മാറ്റം. പദ്ധതിയെ എതിര്‍ക്കുന്ന ജോസഫ് സി. മാത്യുവിനെ പാനലില്‍ നിന്നും ഒഴിവാക്കാനാണ് നീക്കം. ജോസഫ് സി. മാത്യുവിനെ കൂടാതെ അലോക് വര്‍മ, ആര്‍വിജി മേനോന് എന്നിവരാണ് പദ്ധതിയെ എതിര്‍ക്കുന്ന പാനലിലുണ്ടായിരുത്. ജോസഫ് സി. മാത്യുവിനെ മാറ്റിയാലും മറ്റ് രണ്ടുപേരെയും പാനലില്‍ നിലനിര്‍ത്തിയേക്കും.
പദ്ധതിയെ അനുകൂലിക്കുന്ന ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥിനെയും മാറ്റും. സ്ഥലത്തില്ലാത്തിനാലാണ് അദ്ദേഹത്തെ മാറ്റുന്നത്.
അതേസമയം, പാനല്‍ അന്തിമമായിട്ടില്ലെന്ന് കെ റെയില്‍ അധികൃതര്‍ വ്യക്തമാക്കി.

















