വീണ്ടും സഹായവുമായി നടൻ സുരേഷ് ഗോപി. പറഞ്ഞ വാക്ക് വീണ്ടും പാലിച്ച് നടൻ സുരേഷ് ഗോപി . കഴിഞ്ഞ ഓണക്കാലത്ത് കേരളത്തിലെ മിമിക്രി കലാകാരന്മാർക്ക് ധനസഹായം നൽകാമെന്ന് വാഗ്ദാനം സുരേഷ് ഗോപി നടത്തിയിരുന്നു. ഒരു ടെലിവിഷൻ ഷോയിൽ, കോവിഡ് പ്രതിസന്ധിക്കിടയിൽ മിമിക്രി കലാകാരന്മാരെ സഹായിക്കുന്നതിന് തന്റെ ഓരോ സിനിമയുടെയും പ്രതിഫലത്തിൽ നിന്ന് രണ്ടു ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് താരം അന്ന് പ്രഖ്യാപിച്ചിരുന്നു.ഇപ്പോളിതാ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് സുരേഷ്‌ഗോപി.
ഡിസംബറിൽ മിമിക്രി കലാകാരന്മാർക്കായി പ്രവർത്തിക്കുന്ന മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന് സുരേഷ് ഗോപി രണ്ട് ലക്ഷം രൂപ നൽകിയതായി നടനും സംവിധായകനുമായ രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നിരുന്നു. ഇപ്പോഴിതാ, തന്റെ ‘ഒറ്റക്കൊമ്പൻ’ എന്ന സിനിമയ്ക്ക് ലഭിച്ച അഡ്വാൻസ് തുകയിൽ നിന്നും രണ്ടു ലക്ഷം രൂപ മിമിക്രി കലാകാരന്മാർക്ക് നൽകിയിരിക്കുകയാണ് സുരേഷ് ഗോപി.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorSureshGopi%2Fposts%2F539609494200739&show_text=true&width=500
സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന പ്രോജക്റ്റ് ആണ് ‘ഒറ്റക്കൊമ്പൻ’.കേരളത്തിലെ പാലായിൽ താമസിക്കുന്ന കടുവക്കുന്നേൽ കുറുവച്ചൻ എന്ന യഥാർത്ഥ കഥാപാത്രത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം.എഴുത്തുകാരൻ നിജയ് ഗോഷ് നാരായണന്റെ തിരക്കഥയിൽ മാത്യൂസ് തോമസ് പ്ലാമ്മൂട്ടിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയ്‌ക്കെതിരായ നിയമപ്രശ്‌നങ്ങൾ കാരണം നിർമ്മാതാക്കൾ കഥാഗതിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തുമോ എന്നതിൽ സംശയമുണ്ട്.
















