വളാഞ്ചേരി: ഖബർ സന്ദർശനത്തിന് എത്തിയവരെ തേനീച്ചക്കൂട്ടം ആക്രമിച്ചു. 20 പേർക്ക് പരിക്കേറ്റു. കോട്ടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിയിലെ പറമ്പിലെ മരത്തിന് മുകളിലായി കൂടിയ പെരുംതേനീച്ചകളാണ് കുട്ടികളുൾപ്പെടെ 20 പേരെ കുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇവർ ആശുപത്രികളിൽ ചികിത്സ തേടി. ഞായറാഴ്ച രാവിലെ 7.30ന് പ്രദേശത്തുള്ള കൈപ്പുറം അബ്ബാസ് തേനീച്ചക്കൂട് നീക്കം ചെയ്തു. നോമ്പായതിനാൽ നിരവധി പേരാണ് ഖബർ സന്ദർശനത്തിന് എത്തുന്നത്. മാസങ്ങൾക്ക് മുമ്പും ഈച്ചയുടെ കൂട് ഇളകി കുറ്റിപ്പുറം പള്ളിയിൽ ഖബർ സിയാറത്ത് ചെയ്ത നിരവധി പേരെ കുത്തുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു.
















