ഇടുക്കി: ഇടുക്കിയിൽ വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ച നിലയിൽ. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. വളരെ ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെ രണ്ടോടെ ഇടുക്കി പുറ്റടിയിലുള്ള വീടിനാണ് തീപിടിച്ചത്. അഗ്നിശമനസേനയും പോലീസും നാട്ടുകാരും ചേർന്നാണ് ഒടുവിൽ തീയണച്ചത്. തീപിടിത്തത്തിന് കാരണം ഇതുവരെ വ്യക്തമല്ല.

















