പാലക്കാട്: ശ്രീനിവാസന് വധത്തില്‍ രണ്ട് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ആറംഗ കൊലയാളി സംഘത്തിൽ ഉൾപ്പെട്ട അബ്ദുൾ റഹ്മാനെന്ന ഇക്ബാൽ, ഫയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് ഇക്ബാല്‍. ഫയാസ് ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണ്. കൊലയാളി സംഘത്തിൽ ആക്ടീവ സ്കൂട്ടർ ഓടിച്ചത് ഇക്ബാൽ ആയിരുന്നു. കോങ്ങാട് നിന്നാണ് ഇക്ബാലിനെ പിടികൂടിയത്.
കൊലയാളി സംഘത്തിലെ മറ്റ് അഞ്ച് പേരെക്കുറിച്ചും കൃത്യമായ വിവരം ലഭിച്ചുവെന്ന് ഐജി അശോക് യാദവ് പറഞ്ഞിരുന്നു.
കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അർധരാത്രി വരെ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഏപ്രിൽ 16-ന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് നീട്ടിയത്.

















