കോഴിക്കോട്: പീഡനത്തെത്തുടർന്നു നാലര വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടാം പ്രതിയായ സ്ത്രീക്കു ജീവപര്യന്തം തടവും പിഴയും. കോഴിക്കോട് സെഷൻസ് കോടതിയുടേതാണ് വിധി.
1991ൽ മിനി എന്ന ശാരി കൊല്ലപ്പെട്ട കേസിലാണ് ബീന എന്നു വിളിക്കപ്പെടുന്ന ഹസീനയെ ജീവപര്യന്തം തടവിനും പിഴയ്ക്കും ശിക്ഷിച്ചത്.
കേസിലെ ഒന്നാം പ്രതി ഗണേശനെ ഇതുവരെ പിടികൂടാനായിട്ടില്ല. പീഡനത്തെത്തുടർന്നു കുട്ടി കൊല്ലപ്പെട്ട കേസിലാണ് പതിറ്റാണ്ടുകൾക്കു ശേഷം കോടതി വിധി പറഞ്ഞത്.