1998-ലെ ഏക് താ ദിൽ ഏക് തി ധഡ്കൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഇഷ കോപ്പികർ (Isha Koppikar).ഫിസ, പ്യാർ ഇഷ്ക് ഔർ മൊഹബത്ത്, കമ്ബനി, കാന്റെ, പിഞ്ചാർ, ദിൽ കാ റിഷ്ത തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2009ൽ അവർ ഹോട്ടലുടമ ടിമ്മി നാരംഗിനെ വിവാഹം കഴിച്ചു, അവർക്ക് ഏഴുവയസ്സുള്ള മകൾ റിയാനയുണ്ട്. ഇഷയുടെ ഒരു വെളിപ്പെടുത്തൽ ഇപ്പോൾ ഏറെ ചർച്ചാ വിഷയമായിരിക്കുകയാണ്.കുറച്ച് മാസങ്ങൾക്ക് മുമ്ബ്, ഒരു ബോളിവുഡ് നടൻ എങ്ങനെയാണ് തന്റെ സ്റ്റാഫ് ഒപ്പമില്ലാതെ തന്നെ കാണാൻ ആവശ്യപ്പെട്ടതെന്ന് ഇഷ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അതിനു ശേഷം സംഭവിച്ച കാര്യങ്ങളും അവർ വെട്ടിത്തുറന്നു പറഞ്ഞു.

ആ സമയത്ത് കണ്ടുമുട്ടാൻ വിസമ്മതിച്ച ഇഷ, ഈ സംഭവം തന്നെ ‘പൂർണ്ണമായി തകർത്തു’ എന്ന് ഒരു പുതിയ അഭിമുഖത്തിൽ പറഞ്ഞു. ഹിന്ദി, തമിഴ് ഭാഷകളിലെ ക്രൈം ത്രില്ലർ വെബ് സീരീസായ ധഹനത്തിലാണ് ഇഷ അവസാനമായി അഭിനയിച്ചത്.
ഫെബ്രുവരിയിൽ, ഒരു ബോളിവുഡ് നടൻ ഒരിക്കൽ തന്നെ തന്റെ സ്റ്റാഫില്ലാതെ കാണാൻ ആഗ്രഹിക്കുന്നുവെന്നും, അത് ചെയ്യാൻ അവർ വിസമ്മതിച്ചുവെന്നും അതിനാലാണ് താൻ സിനിമയിൽ നിന്ന് പുറത്തായതെന്നും ഒരു അഭിമുഖത്തിൽ ഇഷ വെളിപ്പെടുത്തി. ബോളിവുഡ് ഹംഗാമയ്‌ക്ക് നൽകിയ പുതിയ അഭിമുഖത്തിൽ, ഇഷ ആ സംഭവം ഒരിക്കൽക്കൂടി അനുസ്മരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു:
“ഞാൻ പൂർണ്ണമായും തകർന്നുപോയി, നിരാശയുമായിരുന്നു. കാരണം, നിങ്ങൾ എങ്ങനെ കാണപ്പെടുന്നു, എങ്ങനെ പെരുമാറുന്നു എന്നതാണ് പ്രധാനം. എന്നാൽ യഥാർത്ഥത്തിൽ പ്രധാനം നിങ്ങൾ നായകന്റെ നല്ല അഭിപ്രായം നേടിയെടുക്കണം എന്നതാണ് ചിലയിടങ്ങളിൽ പ്രധാനം,” ഇഷ പറഞ്ഞു

“നമുക്കെല്ലാവർക്കും നമ്മുടെ പരിധിയും മുൻഗണനയും ഉണ്ടെന്ന് എനിക്ക് തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ജോലിയേക്കാൾ വലുതാണ് എന്റെ ജീവിതം. എന്തായാലും എന്റെ മനസ്സാക്ഷിയാണ്, എനിക്ക് കണ്ണാടിയിൽ നോക്കണം, അത് നന്നായി അനുഭവിക്കണം. ” അഭിപ്രായവ്യത്യാസങ്ങളുമായി വാദിക്കുന്ന ആളുകളുണ്ടാകാമെന്നും എന്നാൽ മനഃസാക്ഷിക്കൊത്തു പ്രവർത്തിച്ചാൽ, തനിക്ക് നല്ല ഉറക്കം ലഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു
















