മലയാള തിരക്കഥാകൃത്തുക്കളിൽ ഇതിഹാസമായിരുന്ന ജോൺ പോൾ യാത്രയായിരിക്കുന്നു. മലയാളികളുള്ളിടത്തോളം ഓർമിക്കുന്ന സിനിമകളുടെ തിരക്കഥാകൃത്തെന്ന പെരുമ സ്വന്തമാക്കിയ എഴുത്തുകാരനാണ് ജോൺ പോൾ. സമാന്തര – വാണിജ്യ സിനിമകളിൽ ഒരുപോലെ വിജയം സ്വന്തമാക്കിയിരുന്നു ജോൺ പോൾ. ബാങ്ക് ജോലി ഉപേക്ഷിച്ച് എത്തിയ ജോൺ പോൾ നൂറോളം തിരക്കഥകളാണ് മലയാളികൾക്കായി സമ്മാനിച്ചത് .നഷ്ടമായത് സിനിമയ്ക്ക് വേണ്ടി എക്കാലവും കൂടെ നിന്ന കലാകാരൻ , ജോൺ പോളിനെ അനുസ്മരിച്ചു സംവിധായകൻ വിനു കിരിയാത്ത് ,
വളരെ സങ്കടം എന്ന് പറഞ്ഞാൽ ഇനി അത്തരം സിനിമകൾ ഇനി ഉണ്ടാവുല്ലല്ലോ , അദ്ദേഹത്തിന്റെ രചന വൈഭാവം കണ്ട് വളർന്നവരൊക്കെയാണ് നമ്മൾ ,80 കാലഘട്ടത്തിൽ അദ്ദേഹം സിനിമയിൽ വരുമ്പോൾ നമ്മൾ ഒന്നും സിനിമയിൽ വന്നിട്ടില്ല .അദ്ദേഹത്തിന്റെ ചാമരം എന്ന സിനിമ ഒരു കാലത്ത് കോളിളക്കം ,അതായത് യുവ തലമുറയെ എത്രത്തോളം ത്രസിപ്പിച്ച് ഒരു പുതുമയുള്ള ഒരു തിരക്കഥാകൃത്ത് ,കൊമേർഷ്യൽ ആയിരുന്നില്ല അദ്ദേഹത്തിന്റെ സിനിമകൾ ഒന്നും, എല്ലാം ഒരു ക്ലാസിക് ആയിരുന്നുവെങ്കിലും എല്ലാം സാമ്പത്തിക ലാഭം നേടിയ ചിത്രങ്ങൾ ആയിരുന്നു . മർമരം , വിട പറയും മുൻപേ ,ഓർമക്കായി , തേനും വയമ്പും ,പാളങ്ങൾ ,വീണ ഇങ്ങനെ പറയാനാണെങ്കിൽ ഒരുപാടുണ്ട് . എല്ലാ സിനിമകളിലും ജീവിത ഗന്ധിയായ കഥകൾ ആയിരുന്നു .
















