കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 1.6 കോടി രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേരെ റെയിൽവേ പോലീസ് പിടികൂടി. ദാദർ -തിരുനൽവേലി എക്സ്പ്രസിലാണ് ഇരുവരും എത്തിയത്.
ആർപിഎഫ് ക്രൈം ഇന്റലിജൻസ് സ്ക്വഡാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സ്റ്റേഷനിലെത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കും.