ഭർത്താവിന്റെ പിറന്നാൾ സിനിമ സെറ്റിൽ ആഘോഷിച്ച് നടി ആശ ശരത്ത്. ആശാ ശരത്തിന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ആശാ ഭർത്താവ് ശരത് വാരിയർക്ക് സർപ്രൈസ് ബർത്ഡേ സെലിബ്രേഷൻ നൽകിയത്. ഇതിന്റെ വിഡിയോ ആശതന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
‘ഹാപ്പി ബർത്ഡേ ശരത്തേട്ടാ’ എന്നെഴുതിയ പ്രത്യേക കേക്കും ആശ ഒരുക്കിയിരുന്നു. മക്കളായ കീർത്തനയും ഉത്തരയും ഓൺലൈൻ വിഡിയോ കോളിലൂടെയാണ് പിറന്നാൾ ആശംസകൾ നേർന്നത്. മക്കളുടെ വകയായും കേക്ക് ഉണ്ടായിരുന്നു. ആശ ശരത്തിന്റെ അമ്മ കലാമണ്ഡലം സുമതിയും ആഘോഷത്തിൽ പങ്കെടുത്തു.
‘ഞങ്ങളുടെ ഷൂട്ടിങ് ലൊക്കേഷനില്‍വച്ച് ഭര്‍ത്താവിന്റെ ബര്‍ത്ത്‌ഡേ ആഘോഷിച്ചു. പ്രതീക്ഷിക്കാതെയിരുന്നതുകൊണ്ടു അദ്ദേഹം സര്‍പ്രൈസ്ഡ് ആയി. എന്റെ ജീവിതം നിശ്ചയിക്കുന്നതില്‍ എന്നെ ഏറ്റവും സഹായിച്ച വ്യക്തി. എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത്. എന്ന കുറിപ്പോടു കൂടിയാണ് ആശ വിഡിയോ പങ്കുവച്ചത്.
https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2FAshaSharathofficialpage%2Fvideos%2F391672585909532%2F&show_text=false&width=309&t=0
















