സുരേഷ് ഗോപിയെ നായകനാകുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. മേ ഹൂം മൂസ എന്ന എന്നാണ് ചിത്രത്തിന്റെ പേര്. സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം സിനിമയാണ് ഇത്. ജിബു ജേക്കബ് ആണ് സംവിധാനം. വലിയ കാന്‍വാസിലും ബജറ്റിലുമാവും പുതിയ മേ ഹൂം മൂസ വരുന്നത്.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ചിത്രീകരിക്കേണ്ട, പാന്‍- ഇന്ത്യന്‍ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയായിരിക്കും ഇതെന്ന് ടൈറ്റില്‍ ലോഞ്ച് വേദിയില്‍ ജിബു ജേക്കബ് പറഞ്ഞു. രാജസ്ഥാന്‍, പഞ്ചാബ്, കാര്‍ഗില്‍, കൊടുങ്ങല്ലൂര്‍, പൊന്നാനി എന്നിവിടങ്ങളിലെല്ലാം ആണ് ലൊക്കേഷൻ. വാഗാ അതിര്‍ത്തിയാണ് ഒരു ലൊക്കേഷന്‍. ഇവിടെ ആദ്യമായാണ് ഒരു മലയാള ചിത്രം ചിത്രീകരിക്കുന്നത്. 1998 മുതല് 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ കടന്നുവരുമെന്നും സംവിധായകന്‍ പറയുന്നു. .
ഗൌരവമുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നും ജിബു ജേക്കബ് പറയുന്നു. മലയാളത്തിന്‍റെ മണമുള്ള സിനിമയാണ്. മൂസ എന്നൊരു മലപ്പുറത്തുകാരന്‍റെ കഥയാണ് ചിത്രം. മൂസ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. പൂനം ബജ്‍വ ആണ് നായിക. സൈജു കുറുപ്പ്, ഹരീഷ് കണാരന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളില്‍ ഒന്നായ സിഐഡി മൂസയുമായി യാതൊരു ബന്ധവുമില്ലാത്ത സിനിമയാണിത് എന്നും ജിബു പറയുന്നു .
https://www.facebook.com/plugins/video.php?height=317&href=https%3A%2F%2Fwww.facebook.com%2Fjibu.jacob.148%2Fvideos%2F5152083058210970%2F&show_text=false&width=560&t=0
















