തെലുങ്കിന് പുറമെ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും നിരവധി ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. കോടികള്‍ പ്രതിഫലം വാഗ്ദാനം ചെയ്ത ഒരു പുകയില ഉല്‍പ്പന്നത്തിന്‍റെ പരസ്യത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ താരം നിരസിച്ചെന്ന വാര്‍ത്തയാണ് അല്ലുവിനെ വീണ്ടും താരമാക്കുന്നത്.ആരാധകര്‍ക്ക് തെറ്റായ മാതൃക സൃഷ്ടിക്കും എന്ന കാരണത്താൽ അദ്ദേഹം ഈ ഓഫര്‍ നിരസിക്കുകയായിരുന്നു.
കോടികളാണ് കമ്പനി ഈ പരസ്യത്തിന് വേണ്ടി അല്ലുവിന് വാഗ്‍ദാനം ചെയ്‍തത്. എന്നാൽ ഒട്ടും ആലോചിക്കാതെ തന്നെ അല്ലുഅർജുൻ ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹവുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് വരുന്ന റിപ്പോര്‍ട്ട്.പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തിയല്ല അല്ലു അര്‍ജുന്‍. ആയതിനാല്‍ അത്തരമൊരു ഉല്‍പ്പന്നത്തിന്‍റെ പരസ്യ മോഡല്‍ ആവുന്നതിനോട് അദ്ദേഹത്തിന് വിയോജിപ്പാണ് ഉള്ളതെന്നും റിപ്പോർട്ട്.
അടുത്തിടെ പുറത്തിറങ്ങിയ തന്‍റെ ചിത്രമായ പുഷ്പയില്‍ ഗംഭീര പ്രകടനം നടത്തിയ താരം . പുഷ്പ രാജ് എന്ന ചന്ദനക്കള്ളക്കടത്തുകാരന്‍റെ വേഷത്തിലാണ് എത്തിയത്. കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്കായി സിനിമയില്‍ പുകവലിക്കുന്നുണ്ടെങ്കിലും വ്യക്തി ജീവിതത്തില്‍ അദ്ദേഹം പുകവലിയെ പിന്തുണയ്ക്കില്ല.
















