നാല് ദിവസങ്ങള്‍ക്കുള്ളില്‍ 500 കോടി രൂപയിലധികം സ്വന്തമാക്കി ‘കെജിഎഫ്: ചാപ്റ്റര്‍ 2 ‘.യാഷ് നായകനായ ചിത്രം ‘കെജിഎഫ്: ചാപ്റ്റര്‍ 2 ‘ വിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും ഒടുവിലത്തെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. ‘കെജിഎഫ് രണ്ട്’ ചിത്രം ഇതുവരെ 546 കോടി രൂപയാണ് ആഗോള തലത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്. ഒരു കന്നഡ ചിത്രത്തിന്റെ റെക്കോര്‍ഡ് കളക്ഷൻ ആണ് ഇത്. ഇന്ത്യൻ ബോക്സ് ഓഫീസിലെ തന്നെ പല റെക്കോര്‍ഡുകളും ‘കെജിഎഫ്’ തകർത്തു .
കേരളത്തിലും ചിത്രം റെക്കോർഡ് കളക്ഷൻ നേടിയിരുന്നു. കേരളത്തില്‍ ഏത് ഭാഷാ ചിത്രവും എക്കാലത്തും നേടുന്ന ഏറ്റവും മികച്ച റിലീസ് ദിന കളക്ഷന്‍ നിലവില്‍ ‘കെജിഎഫ് 2’ന്‍റെ പേരിലാണ്. 7.48 കോടിയാണ് കേരളത്തില്‍ നിന്ന് ‘കെജിഎഫ് 2’ ആദ്യദിനം നേടിയത്. വന്‍ പ്രീ- റിലീസ് ഹൈപ്പ് നേടിയ ഒരു ചിത്രം ആദ്യദിനം മികച്ച കളക്ഷന്‍ നേടുന്നത് സാധാരണമാണ്. എന്നാല്‍ അത്തരം ഒരു ചിത്രത്തിന് മികച്ച മൌത്ത് പബ്ലിസിറ്റി കൂടി ലഭിക്കുമ്പോഴുള്ള അപൂര്‍വ്വ കാഴ്‍ചയാണ് കെജിഎഫ് ബോക്സ് ഓഫീസില്‍ സൃഷ്‍ടിച്ചുകൊണ്ടിരിക്കുന്നത്.
പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്‍തത്.വിജയ് കിരഗന്ദുറാണ് ചിത്രം നിര്‍മിച്ചത്. ഹൊംബാളെ ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്‍തത്. പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്‍ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
















