ശരീരഭാരം കുറക്കുന്നത് പോലെ കൂട്ടുന്നതിന് കഷ്ടപ്പെടുന്നവർ നിരവധിയാണ് .എത്രയൊക്കെ കഴിച്ചാലും അവരുടെ വണ്ണം കൂടുകയില്ല. അനാരോഗ്യകരമായ ശരീരത്തിന്റെ ലക്ഷണമാണ് അത്. അത്തരം ആളുകളുടെ പ്രതിരോധശേഷി വളരെ ദുർബലമാണ്. ഇവർക്ക് പെട്ടെന്ന് രോഗങ്ങൾ പിടിപെടും.
മെലിഞ്ഞവർക്ക് ശരീരഭാരം കൂട്ടാനുള്ള വഴികളുണ്ട്.
പാലും ഏത്തപ്പഴവും
ശരീരഭാരം കൂട്ടണമെങ്കിൽ പാലും ഏത്തപ്പഴവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വണ്ണം കൂട്ടുന്നതിനായി ദിവസവും 3-4 വാഴപ്പഴം കഴിക്കണം. പഴം പാലിൽ ചേർത്ത് ഷേക്ക് ഉണ്ടാക്കി കുടിക്കാം. ഇത് ശരീര ഭാരം പെട്ടെന്ന് കൂടാൻ സഹായിക്കും. ഒപ്പം പഴത്തിന്റെ പോഷകങ്ങളും ശരീരത്തിന് ലഭിക്കുന്നു.

പാലും ഡ്രൈ ഫ്രൂട്ട്‌സും
ശരീരഭാരം കൂട്ടാൻ ഡ്രൈ ഫ്രൂട്ട്സ് ചേർത്ത് പാൽ കുടിക്കണം. 3-4 ബദാം, ഈന്തപ്പഴം, അത്തിപ്പഴം എന്നിവ പാലിൽ തിളപ്പിച്ച് കുടിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ പാൽ കുടിക്കുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.

പാലും തേനും
ദിവസവും പാലിൽ തേൻ കലർത്തി കുടിച്ചാൽ പെട്ടെന്ന് തടി കൂടും. പ്രഭാതഭക്ഷണത്തിനോ രാത്രി ഉറങ്ങുമ്പോഴോ പാലിൽ തേൻ ചേർത്ത് കുടിക്കുക. തേൻ ചേർത്ത് പാൽ കുടിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
















