ആനക്ക് തീറ്റ കൊടുക്കാൻ അച്ഛനൊപ്പം പോയ മകനെ ആന ആക്രമിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി പ്രചരിച്ചിരുന്നു. കൗതുകത്തോടെയും ആനയുടെ അടുത്തേക്ക് ചെല്ലുമ്പോഴുള്ള അപകടവും ചൂണ്ടിക്കാണിച്ചാണ് ഈ വീഡിയോ കേരളത്തിൽ പ്രചരിച്ചിരുന്നത്. എന്നാൽ ഇതേ വീഡിയോ ഉത്തരേന്ത്യയിൽ പ്രചരിക്കുന്നത് മറ്റൊരു തരത്തിലാണ്.
വിഡീയോക്ക് തീർത്തും വർഗീയ വിഷം പുരട്ടിയാണ് ഉത്തരേന്ത്യയിൽ പ്രചരിക്കുന്നത്. ആനയെ മാസം തീറ്റിക്കാൻ ഔർ മുസ്‌ലിം യുവാവും കുട്ടിയും കൂടി ശ്രമിച്ചെന്നാണ് വീഡിയോയുടെ വർഗീയ ഭാഷ്യം. ആനയെ ഉൾപ്പെടെ ഇസ്ലാമിലേക്ക് മതം മാറ്റാനാണ് മുസ്‌ലിങ്ങൾ ശ്രമിക്കുന്നതെന്നും പ്രചരിക്കുന്നു.
This Kerala muslim fellow tried to give meat to the elephant….see what happened.
Are these fellows born idiots or are they trying to convert even animals to islam? pic.twitter.com/UI6KbMyO2Y
— #DextrousNinja🇮🇳 (@DextrousNinja) April 9, 2022
രവീന്ദ്ര തിവാരി എന്ന ഒരാളുടെ പോസ്റ്റിലെ വരികൾ ഇങ്ങനെയാണ് “ഈ കൂട്ടർ ജന്മനാ വിഡ്ഢികളാണോ അതോ മൃഗങ്ങളെപ്പോലും മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിക്കുകയാണോ?
केरल के इस मुस्लिम ने हाथी को मांस देने की कोशिश….देखो क्या हुआ क्या ये लोग पैदाइशी राक्षस हैं ये जानवरों को भी इस्लाम में बदलने की कोशिश कर रहे हैं pic.twitter.com/1uOCpRNE1E
— Uttam Chaurasiya – ( भारतीय )🇮🇳🙏 (@INDUttam) April 13, 2022
അതുപോലെ, ഫേസ്ബുക്ക് അക്കൗണ്ടുകളായ യോഗി ഭക്ത്, കീർത്തി മിശ്ര, ജാഗോ ഭാരത് ജാഗോ, റിതേഷ് കുമാർ മിശ്ര എന്നിവരും സമാനമായ അവകാശവാദങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം പ്രചരിപ്പിക്കുന്നതിൽ സംഘപരിവാർ അനുകൂല ഹാൻഡിലുകളാണ് മുന്നിൽ. സംഭവം നടന്നത് മലപ്പുറത്ത് നിന്ന് ആണെന്നത് വർഗീയ പ്രചരണത്തിന്റെ ശക്തികൂട്ടുന്നു.
ഫാക്ട് ചെക്ക്
മലപ്പുറം ജില്ലയിലെ കീഴുപറമ്പിലാണ് സംഭവം. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ചെയർമാൻ സാക്കിയ നിസാർ വ്യക്തമാക്കിയത് പ്രകാരം, വീഡിയോയിൽ കാണുന്ന കുട്ടിയെ, ആക്രമിക്കുന്ന ആന അബ്ദുൽ നാസർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്. ആനയുടെ പേര് മിനി എന്നാണ്. ആരോപിക്കപ്പെടുന്നത് പോലെ അനക്ക് നൽകിയത് മാംസം അല്ല.
അബ്ദുൽ നാസറിന്റെ അയൽവാസിയായ സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന നബീൽ കുഞ്ഞാപ്പു അവധിക്കാലത്ത് നാട്ടിൽ വന്നപ്പോഴാണ് സംഭവം. സംഭവം നടന്നിട്ട് ആറ് മാസത്തോളമായി.
കുഞ്ഞാപ്പുവും കുടുംബാംഗങ്ങളും ചേർന്ന് ആനക്ക് തേങ്ങ നൽകാൻ എത്തിയതായിരുന്നു. നബീൽ ആനയ്ക്ക് തേങ്ങ കൊടുത്തു. എന്നാൽ തേങ്ങ ആനക്ക് ഇഷ്ടപ്പെട്ടില്ല. പിന്നീട് നബീൽ കുഞ്ഞാപ്പുവിന്റെ മകൻ തനിക്കും ആനയെ തീറ്റിക്കണമെന്ന് നിർബന്ധം പിടിക്കാൻ തുടങ്ങി. എന്നാൽ ആനയ്ക്ക് തേങ്ങ കൊടുക്കാൻ കുട്ടി കൈ ഉയർത്തിയപ്പോൾ ആന കുട്ടിക്ക് നേരെ ആഞ്ഞടിച്ചു. എന്നാൽ നബീൽ കുഞ്ഞാപ്പു സമയോചിതമായി ഇടപ്പെട്ടതിനാൽ കുട്ടിക്ക് അപകടമൊന്നും സംഭവിച്ചില്ല.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നതെങ്കിലും അടുത്തിടെ സൗദി അറേബ്യയിൽ തിരിച്ചെത്തിയ നബീൽ കുഞ്ഞാപ്പു തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്.
ചുരുക്കത്തിൽ, മലപ്പുറം ജില്ലയിൽ ആനയ്ക്ക് തീറ്റ കൊടുക്കുന്നതിനിടെ ഉണ്ടായ ഒരു അപകടമാണ് വർഗീയ വിഷം ചേർത്ത് കേരളത്തിന് പുറത്ത് പ്രചരിക്കുന്നത്. അവർ ആരോപിക്കുന്നത് പോലെ ആനയ്ക്ക് മാംസം നൽകാനോ ആനയെ മുസ്‌ലിം ആക്കണോ ആരും ശ്രമിച്ചിട്ടില്ല.