ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിന് ഒരേ നടനും സംവിധായകനും ഒരേ തിരക്കഥാകൃത്തും എന്നത് ലോക സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമാണ്. ഇതേ വിശേഷണങ്ങളോടെ വരുന്ന മമ്മൂട്ടി ചിത്രം ‘സിബിഐ 5 ന്റെ റിലീസ് തീയതി പുറത്തുവിട്ടു. സിബിഐ 5 ദ ബ്രെയിന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം മെയ് ഒന്നിനാണ് റിലീസ്.ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി . യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
34 വർഷങ്ങൾക്ക് മുൻപ് മലയാളത്തിൽ ആദ്യമായി എത്തിയ സേതുരാമയ്യർ 16 വർഷങ്ങൾക്ക് ശേഷം വീണ്ടും എത്തുമ്പോൾ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. മുകേഷ് തന്നെയാണ് അഞ്ചിലും ചാക്കോയായി എത്തുന്നത് . സേതുരാമയ്യർക്കും ചാക്കോയ്ക്കുമൊപ്പം പുതിയ ഒരു ടീമാകും ഉണ്ടാവുക. കൂടാതെ മറ്റ് പല മാറ്റങ്ങളുമുണ്ടാകും.
രഞ്ജി പണിക്കര്‍, സായ്കുമാര്‍, സൗബിന്‍ ഷാഹിര്‍, അനൂപ് മേനോന്‍,ദിലീഷ് പോത്തന്‍, രമേശ് പിഷാരടി, പ്രതാപ് പോത്തന്‍, സന്തോഷ് കീഴാറ്റൂര്‍,അസീസ് നെടുമങ്ങാട്, ഹരീഷ് രാജു,ഇടവേള ബാബു,ആശാ ശരത്ത്, കനിഹ,മാളവിക മേനോന്‍, അന്‍സിബ,മാളവിക നായര്‍ മായാ വിശ്വനാഥ്,സുദേവ് നായര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് കോട്ടയം, ജയകൃഷ്ണന്‍, സ്വാസിക, സുരേഷ് കുമാര്‍, ചന്തു കരമന, സ്മിനു ആര്‍ട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂര്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ ഉണ്ട്.
1988-ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്സോഫോസില്‍ തരംഗമായതോടെ 1989-ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാം വട്ടവും സേതുരാമയ്യരെത്തി. 2004-ല്‍ സേതുരാമയ്യര്‍ സിബിഐ, 2005-ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും എത്തി. 13 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം വരുന്നത് .
സ്വര്‍ഗചിത്രയുടെ ബാനറില്‍ സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്.
















