ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഇന്ന് വളരെ കൂടുതലാണ് .മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും തന്നെയാണ് ഇതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നായി മാറിയിട്ടുള്ളത്. അതുകൊണ്ട് തന്നെ നാം അറിഞ്ഞിരിക്കേണ്ടത് ധമനികളില്‍ ഉണ്ടാവുന്ന ബ്ലോക്കിനെക്കുറിച്ചാണ്.
മുതിര്‍ന്നവരേക്കാള്‍ യുവാക്കളിലാണ് കൂടുതല്‍ ഇന്നത്തെ കാലത്ത് ഹൃദ്രോഗ സംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിച്ച് കാണുന്നത്. ഇതിന് പിന്നിലെ പ്രധാന കാരണം എന്ന് പറയുന്നത് പലപ്പോഴുവര്‍ധിച്ച സമ്മര്‍ദ്ദം, മോശം ഭക്ഷണക്രമം, വ്യായാമം എന്നിവയ്ക്കൊപ്പം ജീവിതശൈലികളില്‍ പെട്ടെന്നുണ്ടാവുന്ന മാറ്റം കൂടുതല്‍ അപകടം ഉണ്ടാക്കും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്.
ധമനികള്‍ ബ്ലോക്കാവുന്നതാണ് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ധമനികള്‍ അടഞ്ഞ് പോവുന്നത് ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നു. ധമനികളുടെ ഭിത്തികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുമ്പോള്‍ അത് രക്തപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഇത്തരത്തില്‍ ബ്ലോക്ക് ആയ ധമനികള്‍ക്ക് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ രക്തം എത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് ഗുരുതരമായ അവസ്ഥയിലേക്കും ഹൃദയാഘാതത്തിലേക്കും എത്തിക്കുന്നു.
ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
ഫ്രഞ്ച് ഫ്രൈസ്
ഇന്നത്തെ കാലത്ത് പലരും കഴിക്കാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതാണ് ഫ്രഞ്ച് ഫ്രൈസ്. എന്നാല്‍ ഇത് നമ്മുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന അപകടം നിസ്സാരമല്ല. ഇത് സ്ഥിരമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ തല്‍ക്ഷണം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇവയില്‍ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാല്‍ അമിതമായി കൊഴുപ്പും ഉണ്ട് എന്നതാണ് സത്യം. അതുകൊണ്ട് പ്രതിരോധം തീര്‍ക്കുന്നതിനും ധമനികളിലെ തടസ്സം ഇല്ലാതാക്കി രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ഫ്രഞ്ച് ഫ്രൈസ് കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ഐസ്‌ക്രീം
ഐസ്‌ക്രീമിൽ കൃത്രിമ മധുരവും പൂരിത കൊഴുപ്പും എല്ലാം ആരോഗ്യത്തിന് വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ ഐസ്‌ക്രീമുകളില്‍ പൂരിത കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഐസ്‌ക്രീം ഒഴിവാക്കണം.
പിസ്സ
ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് പിസ. ഇടക്ക് കഴിക്കുന്നത് കൊണ്ട് പ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും അതൊരു ശീലമാക്കി മാറ്റുന്നത് ആരോഗ്യത്തിന് വെല്ലുവിളി ആണ്. ഒരു സ്ലൈസ് പിസ കഴിക്കുന്നത് നല്ലതാണെങ്കിലും ഒരിക്കലും ഇതിന്റെ അളവ് വര്‍ദ്ധിക്കരുത്.

സോഡ പോലുള്ള പാനീയങ്ങള്‍
സോഡ പോലുള്ള പാനീയങ്ങള്‍ കഴിക്കുന്നത് അനാരോഗ്യം ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇവ പൂര്‍ണമായും ഭക്ഷണ ശീലത്തില്‍ നിന്ന് ഒഴിവാക്കേണ്ടതാണ്. ഇത് ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. കൂടാതെ ഇത്തരം പാനീയങ്ങള്‍ കഴിക്കുന്നതിലൂടെ അത് ഇന്‍സുലിന്‍ പോലുള്ളവ വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് അപകടകരമായ അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നുണ്ട്.

റെഡ് മീറ്റ്
ഇത് അധികം കഴിക്കുന്നത് അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നുണ്ട് എന്നുള്ളതാണ് സത്യം. കാരണം ഇതില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പ് ആരോഗ്യത്തിന് വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുന്നു. ഹൃദയസംബന്ധമായ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇത്തരം ഭക്ഷണങ്ങളില്‍ നിന്ന് ഒഴിവായി നില്‍ക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. പ്രത്യേകിച്ച് അമിതവണ്ണമുള്ളവരില്‍ ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അമിതമായി കൊഴുപ്പ് അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇവ ധമനിയില്‍ തടസ്സം സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
വറുത്ത ചിക്കന്‍
ശരീരത്തിന്റെ ഭാരം കുറക്കുന്നതിന് അനിവാര്യമായ പ്രോട്ടീന്‍ ആണ് ചിക്കന്‍. എന്നാല്‍ ഇത് എണ്ണയില്‍ വറുത്ത് കഴിക്കുമ്പോള്‍ അത് അല്‍പം അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത് .
















