ഒടിടിക്ക് വേണ്ടി ഒമര്‍ ലുലു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘നല്ല സമയ’ത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു.വേള്‍ഡ് ഗിന്നസ് റെക്കോര്‍ഡ് നേടിയിട്ടുള്ള ഗ്ലോബേഴ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ഗ്രൂപ്പ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
തൃശൂർ, കണ്ണൂർ, കോഴിക്കോട് എന്നീ സ്ഥലങ്ങളിലെ സംസാരശൈലികളില്‍ ഏതെങ്കിലും ഒന്ന് സംസാരിക്കാൻ കഴിയുന്നവർക്ക് ആണ് മുൻഗണന. 18- 23 ആണ് പ്രായപരിധി. രണ്ട് നായികാ കഥാപാത്രങ്ങളിലേക്കാണ് ഓഡിഷന്‍ നടക്കുക. താല്‍പര്യമുള്ളവര്‍ക്ക് നേരിട്ട് ഓഡിഷനില്‍ പങ്കെടുക്കാം.തൃശൂരിലെ ഹോട്ടൽ പേള്‍ റിജന്‍സിയില്‍ രാവിലെ 10:30 മുതൽ വൈകുന്നേരം 5:30 വരെയാണ് ഓഡിഷന്‍. ആന്‍ ഒമര്‍ മാജിക് എന്നാണ് സംവിധായകന്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fomarlulu%2Fposts%2F540748280740963&show_text=true&width=500
















