തൈറോയ്ഡ് പ്രവർത്തനത്തെ തടസ്സപ്പെടുത്തും എന്നതിനാൽ ക്രൂസിഫറസ് പച്ചക്കറികളായ ബ്രൊക്കോളി, കോളിഫ്‌ളവർ, കാബേജ്, പോലുള്ളവ തൈറോയ്ഡ് രോഗികൾക്ക് ഡോക്ടർമാർ പലപ്പോഴും നിർദ്ദേശിക്കാറില്ല. എന്നാൽ ഒരു ഭക്ഷണവും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നും അതിനാൽ ഒരാൾക്ക് ക്രൂസിഫറസ് പച്ചക്കറികൾ കുറച്ചൊക്കെ പാചകം ചെയ്ത് കഴിക്കാം.
”ശരീരത്തിന്റെ പ്രധാന പവർഹൗസുകളിൽ ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥി. ഇതു കൂടാതെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന T3, T4 ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. ഈ ഹോർമോണുകൾ നിർമ്മിക്കാൻ, ശരീരം അയഡിൻ ഉപയോഗിക്കുന്നു. കഴിക്കുന്ന അയഡിന്റെ 80 ശതമാനവും തൈറോയ്ഡ് ഗ്രന്ഥി ഉപയോഗിക്കുന്നു. ഭക്ഷണത്തിൽ അയഡിന്റെ കുറവുണ്ടെങ്കിൽ അല്ലെങ്കിൽ ഹൈപ്പോതൈറോയിഡിസം എന്നറിയപ്പെടുന്ന തൈറോയ്ഡ് ഗ്രന്ഥി പ്രവർത്തനരഹിതമാണെങ്കിൽ, അസംസ്കൃത പച്ചക്കറികളായ കാബേജ്, കോളിഫ്ലവർ എന്നിവ കഴിക്കുന്നത് തൈറോയ്ഡ് ഹോർമോണിന്റെ പ്രവർത്തനത്തെ കൂടുതൽ മോശമാക്കും.”
”ക്രൂസിഫറസ് പച്ചക്കറികളിലെ ഗോയിട്രോജെൻസ് അയഡിൻ ഉപയോഗിക്കാനുള്ള കഴിവിനെ തടയുന്നു. വലിയ അളവിൽ ഈ പച്ചക്കറികൾ ഉപയോഗിക്കുന്നത് ഗോയിറ്റർ ഉണ്ടാക്കാം. അത്തരം പച്ചക്കറികൾ ഹൈപ്പോതൈറോയിഡിസത്തിന് കാരണമാകും,” ജെയിൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറ്റീഷ്യനും സർട്ടിഫൈഡ് ഡയബറ്റിസ് എജ്യൂക്കേറ്ററുമായ ഡോ.ഷാസിയ ഖാൻ പറഞ്ഞു. ഓരോ ദിവസവും ഒരു ചെറിയ പാത്രത്തിൽ കൂടുതൽ വേവിച്ച ക്രൂസിഫറസ് പച്ചക്കറികൾ കഴിക്കരുതെന്നും ഡോ.ഖാൻ സമ്മതിച്ചു. ഹൈപ്പോതൈറോയിഡിസം ഉള്ള ആളുകൾ ക്രൂസിഫറസ് പച്ചക്കറികൾ ആഴ്ചയിൽ ഒരിക്കൽ ഒരു ബൗൾ മാത്രമേ കഴിക്കാവൂ.
ക്രൂസിഫറസ് പച്ചക്കറികൾ കഴിക്കുന്നത് പൂർണമായും നിർത്തേണ്ടതില്ല. അവ പാചകം ചെയ്യുകയോ ആവിയിൽ വേവിക്കുകയോ ചെയ്യുന്നതിലൂടെ, ഗോയിട്രോജെനിക് ഗുണങ്ങൾ ഗണ്യമായി കുറയുന്നു.ക്രൂസിഫറസ് പച്ചക്കറികൾ പാചകം ചെയ്യുന്നതിലൂടെ അവയുടെ ഗോയിട്രോജനിക് ഗുണങ്ങൾ അല്ലെങ്കിൽ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ബാധിക്കുന്നത് കുറയ്ക്കുമെന്ന് വിദഗ്ദർ പറയുന്നു. വളരെ കുറച്ച് അളവിൽ കഴിക്കുന്നതിനാൽ ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല.
















