വരാനിരിക്കുന്ന ബഹുഭാഷാ പുരാണ നാടകമായ ശാകുന്തളത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കിയതായി നടി സാമന്ത. ഗുണശേഖർ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ, ഇതിഹാസ നായികയായ ശകുന്തളയെയാണ് താരം അവതരിപ്പിക്കുന്നത്.
ശാകുന്തളം തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ പുറത്തിറങ്ങും.ദേവ് മോഹൻ, മോഹൻ ബാബു, സച്ചിൻ ഖേദേക്കർ തുടങ്ങിയവരും ശാകുന്തളത്തിൽ അഭിനയിക്കുന്നു. നീലിമ ഗുണ നിർമ്മിച്ച ഈ ചിത്രം കഴിഞ്ഞ വർഷം ചിത്രീകരണം ആരംഭിച്ചു.
തമിഴ് റൊമാന്റിക് കോമഡി ചിത്രമായ കാത്തു വാകുല റെണ്ടു കാതൽ, തെലുങ്ക് സയൻസ് ഫിക്ഷൻ ത്രില്ലർ യശോദ എന്നിവയിലും സാമന്ത അഭിനയിക്കുന്നുണ്ട്.
















