സോഷ്യൽ മീഡിയ വഴി വൈറലായ ഗായികയാണ് റാണു മൊണ്ടേൽ.ലതാമങ്കേഷ്കറിന്റെ ഗാനം ആലപിച്ച് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഈ സ്ത്രീ വളരെ പെട്ടന്നാണ് ബോളിവുഡിലെ പിന്നണി ഗായികയായി മാറിയത്. സാധാരണക്കാരിയായ റാണു മൊണ്ടാൽ കണ്ണടച്ച് തുറക്കും മുമ്പാണ് ആരാധകരും ഏറെയാണ്.
പിന്നീട് റാണു മൊണ്ടേൽ നടത്തിയ മേക്കോവർ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോൾ വീണ്ടും റാണു സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുകയാണ്.ഇത്തവണ നവ വധുവിനെപ്പോലെ ഒരുങ്ങിയാണ് റാണു ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെ റാണു മൊണ്ടേൽ വീണ്ടും വിവാഹിതയായോ എന്ന സംശയമാണ് എല്ലാവർക്കും. ബംഗാളി ട്രെഡീഷൻ ലുക്കിലുള്ള നവ വധുവിനെപ്പോലെയാണ് റാണുവിനെ വീഡിയോയിൽ കാണുന്നത്.
അടുത്തിടെ വൈറലായ കച്ചാ ബദാം എന്ന പാട്ടാണ് റാണു നവവധുവിനെപ്പോലെ എത്തി ആലപിക്കുന്നത്. എന്നാൽ ആ പാട്ടിനെ ഇല്ലാതാക്കുന്ന രീതിയിലാണ് റാണു പാടിയിരിക്കുന്നത് എന്നാണ് സോഷ്യൽമീഡിയ വിമർശിക്കുന്നത്. റാണുവിന്റെ നവവധു മേക്കോവറിനേയും സോഷ്യൽമീഡിയ വിമർശിക്കുന്നുണ്ട്.
Kacha badam ft ranu mondal
😭😂#TejRan pic.twitter.com/ROboNTNXuA— 𝓐𝓱𝓪𝓷𝓪 𝓓 (@ahana_d9) April 13, 2022
















