സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി പൂര്‍ണിമാ ഇന്ദ്രജിത്തും കുടുംബവും. തങ്ങളുടെ കുടുംബ വിശേഷങ്ങള്‍ പങ്കുവച്ച് താരങ്ങൾ എത്താറുണ്ട്. അതുപോലെ ഓരോ ആഘോഷങ്ങളും അതിഗംഭീരം ആയിട്ടാണ് ഇവര്‍ ആഘോഷിക്കുന്നത്. ഈ വിഷുവും അങ്ങനെ തന്നെ ആയിരുന്നു. വിഷു ആഘോഷങ്ങള്‍ക്കിടെ പകര്‍ത്തിയ ഒരു വീഡിയോയും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്.
ഭീഷ്മപര്‍വത്തിലെ ചാമ്പിക്കോ വീഡിയോ ട്രെന്‍ഡാണ്. ഇപ്പോഴിതാ ഈ ട്രെന്‍ഡിനൊപ്പം രംഗത്തെത്തിയിരിക്കുകയാണ് പൂര്‍ണിമയും കുടുംബവും. ഇന്ദ്രജിത്ത്, പൂര്‍ണിമ, മക്കളായ പ്രാര്‍ഥന, നക്ഷത്ര എന്നിവരും പൂര്‍ണിമയുടെ അച്ഛനും സഹോദരിയും കുടുംബവുമാണ് വീഡിയോയിലുള്ളത്. ഇതാദ്യമായാണ് ചാമ്പിക്കോ ട്രെന്‍ഡിനൊപ്പം ഒരു താര കുടുംബം എത്തുന്നത്.
നിമിഷനേരം കൊണ്ടാണ് ഇവരുടെ വീഡിയോ വൈറലായത്. അതേസമയം വിഷുദിനത്തില്‍ സെറ്റ് സാരി അണിഞ്ഞ് വേറിട്ട ലുക്കില്‍ ആയിരുന്നു പൂര്‍ണിമ എത്തിയിരുന്നത്. ഇന്ദ്രജിത്തിന്റെ വേഷം ജുബ്ബയും മുണ്ടും ആയിരുന്നു.
















