സണ്ണി വെയ്നിനെ നായകനാക്കി ജിജോ ആന്റണി ഒരുക്കുന്ന ‘അടിത്തട്ട്’എന്ന സിനിമയുടെ ടീസർ പുറത്തുവിട്ടു. ഷൈൻ ടോം ചാക്കോയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ടീസർ ആകാംക്ഷ ഉളവാക്കുന്നതാണ്. പൂർണ്ണമായും കടലിൽ വച്ചാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നതെന്നാണ് സൂചന.
“നമ്മൾ ചവിട്ടി നടന്ന മണ്ണ് ഒരു നാൾ അളന്ന് മാന്തി വിൽക്കപ്പെടും ..അതിന്റെ പേരിൽ കരയും കടലും പരസ്പരം കലഹിക്കും .. അതിൽ ചതിച്ചവന്റെ കര കടലെടുക്കും.. ഒടുവിൽ അവനവൻറെ അകം പ്രതിഫലിപ്പിച്ച ആഴക്കടലിലേക്ക്, അവനവന്റെ അടിത്തട്ടിലേക്ക് ഒളിഞ്ഞു മാറും…!” എന്ന കുറിപ്പോടെയാണ് ഷൈൻ ടീസർ പങ്കുവച്ചിരിക്കുന്നത്.
സണ്ണി വെയ്നിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് അടിത്തട്ട്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി സണ്ണി വെയ്‍ൻ തന്നെ നേരത്തെ അറിയിച്ചിരുന്നു. സൂസൻ ജോസഫ് ആണ് ചിത്രം നിര്‍മിക്കുന്നത്.
















