മലയാളികളുടെ പ്രിയ ഗായികയാണ് സയനോര. വിഷുദിനത്തിൽ തന്റെ വേറിട്ടൊരു ലുക്കിലുള്ള ഫോട്ടോസ് ആണ് സയനോര പങ്കുവെച്ചിരിക്കുന്നത്. ആഫ്രിക്കൻ ഹെയർസ്റ്റൈലിൽ മുല്ലപ്പൂ ചൂടി സാരിയുടുത്ത് ഒരു ഫ്യൂഷൻ ലുക്കാണ് ഗായിക ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങൾ വളരെയധികം ശ്രദ്ധനേടിക്കഴിഞ്ഞു.
പിന്നണി ഗായികമാരില്‍ വേറിട്ട ശബ്ദം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് സയനോര ഫിലിപ്പ്. ഗായിക എന്നതിലുപരി സിനിമകള്‍ക്ക് ഡബ്ബ് ചെയ്തും താരം ശ്രദ്ധ പിടിച്ച് പറ്റി കഴിഞ്ഞു. നിലപാടുകൾ കൊണ്ട് പലപ്പോഴും ശ്രദ്ധേയയായ താരം കൂടിയാണ് സയനോര.പാട്ടിലും വിശേഷങ്ങളിലുമെല്ലാം വ്യത്യസ്തത പുലർത്തുന്ന താരമാണ് സയനോര.ആഹാ എന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്തേക്കും സയനോര ചുവടുവെച്ചിരുന്നു.
















