നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ രൺബീർ കപൂറും ആലിയയും മുംബൈയിലെ വസതിയിൽ വെച്ച് കഴിഞ്ഞ ദിവസം വിവാഹിതരായിരുന്നു.ആരധകരും ഈ താര വിവാഹത്തിൽ ഏറെ ആകാംഷയിലും സന്തോഷാത്തിലുമായിരുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വിവാഹ രാത്രിയിൽ രൺബീർ കപൂറും ആലിയ ഭട്ടും അതിഥികൾക്കായി നൃത്തം ചെയ്ത വിഡിയോയാണ് ശ്രദ്ധനേടുന്നത്.
‘ദിൽ സേ’യിലെ ഷാരൂഖ് ഖാന്റെ ‘ചയ്യ ചയ്യ എന്ന ഹിറ്റ് ബോളിവുഡ് ഗാനത്തിനാണ് ഇരുവരും ചുവടുവച്ചത്. ഇരുവരും വളരെ ആവേശത്തോടെ നൃത്തം ചെയ്യുന്നതും പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം. ആരാധകരും ഇരുവരുടെയും സഹപ്രവർത്തകരും വിഡിയോ ഏറ്റെടുത്തിരിക്കുകയാണ്.
’‘ഇന്ന്, ഞങ്ങളുടെ കുടുംബവും സുഹൃത്തുക്കളും ഒത്തുചേർന്ന് , സ്വന്തം വീട്ടിൽ ഞങ്ങളുടെ പ്രിയപ്പെട്ട സ്ഥലത്ത് ഞങ്ങളുടെ ബന്ധത്തിന്റെ കഴിഞ്ഞ 5 വർഷമായി ഞങ്ങൾ ചെലവഴിച്ച ബാൽക്കണിയിൽ ഞങ്ങൾ വിവാഹിതരായി. ഇതിനകം ഒരുപാട് ഓർമ്മകളുണ്ട്, അതിനോടൊപ്പം കൂടുതൽ ഓർമ്മകൾ ഒരുമിച്ച് കെട്ടിപ്പടുക്കാൻ കാത്തിരിക്കാനാകില്ല… പ്രണയം, ചിരി, സുഖകരമായ നിശബ്ദതകൾ, സിനിമാ രാത്രികൾ, കുഞ്ഞു വഴക്കുകൾ, വൈൻ ആനന്ദങ്ങൾ, എന്നിവ നിറഞ്ഞ ഓർമ്മകൾ. ഞങ്ങളുടെ ജീവിതത്തിലെ ഈ സുപ്രധാന സമയത്ത് എല്ലാ സ്നേഹത്തിനും വെളിച്ചത്തിനും നന്ദി. അത് ഈ നിമിഷത്തെ കൂടുതൽ സവിശേഷമാക്കിയിരിക്കുന്നു. സ്നേഹത്തോടെ രൺബീറും ആലിയയും’-എന്നന്വ വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് ആലിയ കുറിച്ചത്.
















