മനുഷ്യരെ കൂട്ടിൽ അടച്ചിടുകയും മൃഗങ്ങളെ സ്വതന്ത്രമായി സഞ്ചരിക്കുവാൻ വിടുകയൂം ചെയ്യുന്ന ഒരു മൃഗശാല ലോകത്തുണ്ട്. സാധാരണ മൃഗശാലയിൽ നിന്ന് വ്യത്യസ്തമായി മൃഗങ്ങളെയാണ് തുറന്നുവിട്ട് മനുഷ്യരെ കൂട്ടിലടക്കുന്ന മൃഗശാലയാണ് ചൈനയിലെ ചോങ്‌കിംഗ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന ലേഹെ ലെഡു വന്യജീവി മൃഗശാല.മൃഗങ്ങൾക്ക് ഇവിടെ സ്വതന്ത്രമായി നടക്കാം.
2015 ലാണ് ലെഹെ ലെഡു മൃഗശാല സന്ദർശകർക്കായി തുറന്ന് കൊടുത്തത്. ഇവിടെ വിനോദസഞ്ചാരികൾക്ക് സ്വന്തം കൈകൊണ്ട് മൃഗങ്ങൾക്ക് ഭക്ഷണവും നൽകാം. മനുഷ്യരുമായുള്ള കൂടുകൾ മൃഗങ്ങളുള്ള സ്ഥലത്തേക്ക് എത്തിക്കാൻ പ്രത്യേകം സംവിധാനമുണ്ട്.കൂടുകളും മൃഗങ്ങളും ക്യാമറകളുടെ സഹായത്തോടെ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. അസ്വഭാവികമായി എന്തുണ്ടായാലും ഉടൻ അധികൃതർ സ്ഥലത്തെത്തും. നിരവധി പേരാണ് ലെഹെ ലെഡു കാണാൻ എത്തുന്നത്.
സന്ദർശകർക്ക് ഏറ്റവും വ്യത്യസ്തവും ആവേശകരവുമായ അനുഭവം നൽകാനാണ് ഇത്തരമൊരു സംവിധാനം.മൃഗശാലയിലെ സുരക്ഷ സംബന്ധിച്ച് സന്ദർശകർക്ക് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.