കൊല്ലം : എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടുന്ന പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചല്‍ കോട്ടുക്കല്‍ സ്വദേശി മണി രാജന് ആണ് മരിച്ചത്.
കിളിമാനൂര്‍ അടയം വെയിറ്റിംഗ് ഷെഡ്ഡിന് സമീപം മറ്റൊരു ഷെഡ്ഡിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട വിചാരണ ഇപ്പോള്‍ നടക്കുന്നതിനിടെയാണ് ആത്മഹത്യ.
ആറ് മാസം മുന്‍പ് എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലിലായിരുന്ന മണിരാജന്‍ കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. പുറത്തിറങ്ങിയ ഇയാള്‍ വീട്ടിലേക്ക് എത്തിയിരുന്നില്ല.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.