ഓപ്പറേഷൻ ജാവയ്ക്ക് ശേഷം സംവിധായകൻ തരുൺ മൂർത്തിയുടെ രണ്ടാമത്തെ സിനിമയായ ‘സൗദി വെള്ളക്ക’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം മെയ് 20ന് തിയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കോടതി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമെന്ന് സൂചിപ്പിക്കും വിധമായിരുന്നു ചിത്രത്തിന്റെ പോസ്റ്ററുകൾ പുറത്ത് വിട്ടിരുന്നത്.
ഓപ്പറേഷൻ ജാവയ്ക്ക് മുമ്പായി ആദ്യ സിനിമയായി തരുൺ മൂർത്തി സംവിധാനം ചെയ്യാനായി എഴുതിയ ചിത്രമാണ് സൗദി വെള്ളക്കയെന്ന് നേരത്തെ സംവിധായകൻ ചിത്രത്തിന്റെ പേര് പുറത്ത് വിട്ട വേളയിൽ അറിയിച്ചിരുന്നു. അതിനിടെയാണ് ഓപ്പറേഷൻ ജാവ റിലീസ് ചെയ്യുന്നത്. നേരത്തെ ഓപ്പറേഷൻ ജാവയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും തരുൺ മൂർത്തി അറിയിച്ചിരുന്നു.
ലുക്ക്മാൻ, അവറാൻ, ബിനു പപ്പു , സുധി കോപ്പ, ദേവി വർമ്മ, ശ്രന്ധ, ഗോകുലൻ, ധന്യ അനന്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിന്റെ നിർമാതാവായ സന്ദീപ് സേനനാണ് ചിത്രത്തിന്റെ നിർമാണം.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Ftharun.moorthy%2Fposts%2F5219561668108688&show_text=true&width=500