കാക്കനാട്: തൃക്കാക്കര സ്വദേശിനിയായ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ ഒളിവിലിരുന്ന രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു.കാസർകോട് സ്വദേശി തമീം (42), മഞ്ഞുമ്മൽ ചിറപ്പുറത്ത് വീട്ടിൽ സ്റ്റീഫൻ ജോസഫ് (52) എന്നിവരാണ് തൃക്കാക്കര പൊലീസിൻറെ പിടിയിലായത്.യുവതിയുടെ ഭർത്താവുമായുണ്ടായ സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന് നാലംഗ സംഘം വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. വാഴക്കാല സ്മിതാലയം വീട്ടിൽ അനിൽകുമാർ (49), തൃക്കാക്കര ശാന്തി ഗാർഡൻസ് ഫ്ലാറ്റിൽ താമസിക്കുന്ന രതീഷ് (38) എന്നിവരെ കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ ഒളിവിൽ പോയ പ്രതികളെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്.
















