മലപ്പുറം: മേലാറ്റൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അതിഥി തൊഴിലാളി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി ഫിറോസ് സൈഫി, മേലാറ്റൂർ സ്വദേശികളായ മുഹമ്മദ് റിയാസ്, ഷബീർ എന്നിവരെയാണ് മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
11, 12, 14 വയസ്സുള്ള പെൺകുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. മൂന്ന് കുട്ടികളും ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളാണ്. കാണാതായ പെൺകുട്ടികൾക്കായി നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്.