ശ്രീനഗര്‍: ജമ്മുകശ്മീരിൽ സൈനികർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് സൈനികർ മരിച്ചു. ബഡ്‌ഗാമിലെ ഏറ്റുമുട്ടൽ സ്ഥലത്തേക്ക് പോയവരാണ് അപകടത്തിൽ പെട്ടത്.
വാഹനത്തിൻറെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം ഉണ്ടായത്. പരിക്കേറ്റ 5 സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് റോഡുകൾ മോശമായിരുന്നു. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം റോഡിൽ നിന്ന് തെന്നിമാറുകയും ചെയ്തതായി സൈന്യം അറിയിച്ചു.
















