കിളിമാനൂർ: വിവാഹ വാഗ്ദാനം നൽകി പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ. കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തമിഴ്നാട് കന്യാകുമാരി ജില്ലയിൽ വിളവങ്കോട് സ്വദേശിയായ വിഷ്ണുവാണ് (24) പിടിയിലായത്. വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പെൺകുട്ടി യുവാവുമായി പരിചയത്തിലായത്. തുടർന്ന് യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പ്രതിയുടെ സ്വഭാവത്തിൽ സംശയം തോന്നിയ പെൺകുട്ടി രക്ഷിതാക്കളെ വിവരമറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു
















