ആലപ്പുഴ: ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ കുമരകം വാസുദേവൻ (ഒറ്റാൽ വാസവൻ – 76) അന്തരിച്ചു. രക്തസമ്മർദം കൂടിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.
2014 ൽ പുറത്തിറങ്ങിയ ഒറ്റാലിൽ വല്ല്യപ്പച്ചായി എന്ന കഥാപാത്രത്തെയാണ് വാസുദേവൻ അവതരിപ്പിച്ചത്. വേമ്പനാട്ട് കായലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന വാസുദേവനെ യാദൃച്ഛികമായി കണ്ട സംവിധായകന് തന്റെ സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു.
ഒറ്റാലിന് പുറമെ ഭയാനകം, കാറ്റിലൊരു പായ് കപ്പൽ മാ (ഷോർട്ട് ഫിലിം) എന്നിവയിലും വാസുദേവൻ അഭിനയിച്ചിട്ടുണ്ട്.