സിനിമയിൽ നിന്ന് വിട്ടു നില്കുന്നുണ്ടെകിലും ഇപ്പോഴും ആരാധകരുടെ താരസുന്ദരിയാണ് സമീറ റെഡ്ഡി. സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും സജീവമാണ് താരം. തന്റെ എല്ലാ വിശേഷങ്ങളും സമീറ ആരാധകരുമായി പങ്കുവെക്കാറുണ്ട്. പുരോഗമനപരമായ നിരവധി കാഴ്ചപ്പാടുകളിലൂടെ എപ്പോഴും കൈയടി നേടാറുള്ള സമീറയുടെ ചിന്തകള്‍ ഏറെ ചര്‍ച്ചയാകാറുമുണ്ട്.
സമീറയും റെഡ്ഡിയും കുടുംബവും ഇപ്പോള്‍ മാലിദ്വീപില്‍ വെക്കേഷന്‍ ആഘോഷിക്കുകയാണ്. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം കടല്‍ത്തീരത്ത് ചുറ്റിയടിക്കുന്നതിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സമീറ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബത്തോടൊപ്പമുള്ള ഈ വെക്കേഷന്‍ കാലം ഏറെ രസകരമാണെന്ന കുറിപ്പോടെയായിരുന്നു സമീറ റെഡ്ഡി തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

മഞ്ഞ നിറമുള്ള സ്വിം സ്യൂട്ടായിരുന്നു സമീറയുടെ വേഷം. നടി തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ സമീറക്ക് കമന്റുകളുടെ പ്രവാഹമായിരുന്നു. സമീറയുടെ ഭര്‍ത്താവിന്റെ അമ്മ മഞ്ജരി വര്‍ധേയും ഫോട്ടോക്ക് കമന്റ് ചെയ്തിട്ടുണ്ട്. വെക്കേഷന് മാലിദ്വീപിലെത്തിയ ശേഷമുള്ള ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സമീറ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബീച്ചില്‍ മക്കള്‍ക്കൊപ്പം ചെലവഴിക്കുന്ന ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
















