ഒഡെസ: യുക്രെയ്ൻ റഷ്യ യുദ്ധത്തിൽ റഷ്യക്ക് വൻ തിരിച്ചടി. റഷ്യൻ നാവികസേനയുടെ കപ്പൽ വ്യൂഹത്തിന് നേരെ യുക്രെയ്ൻ മിസൈൽ ആക്രമണം നടത്തി. കരിങ്കടലിൽ നങ്കൂരമിട്ടിരുന്ന കപ്പലുകൾക്ക് നേരെയാണ് ആക്രമണം നടന്നത്.
മിസൈൽ ആക്രമണത്തിനു പിന്നാലെ ഉണ്ടായ വൻ തീപിടിത്തത്തിൽ മോസ്കോവ് മിസൈൽ ക്രൂയിസറിൽ വെടിമരുന്ന് പൊട്ടിത്തെറിച്ചു. കപ്പലിന് സാരമായ കേടുപാടുകൾ സംഭവിച്ചു. കപ്പലിനെ ജീവനക്കാരെ ഒഴിപ്പിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
















