പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ബ്രിക്‌സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന. ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും സംഘര്‍ഷങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഉച്ചകോടി. പഹല്‍ഗാം ഭീകരാക്രമണത്തെ പേരെടുത്ത് പരാമര്‍ശിച്ച് ഭീകരവാദത്തെ അപലപിച്ചു. ഇന്ത്യയുടെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിലേക്കുള്ള തീരാന്‍ ചൈനയും റഷ്യയും പിന്തുണ നല്‍കി.
പശ്ചിമേഷന്‍ സംഘര്‍ഷത്തില്‍ രണ്ട് ചേരികളില്‍ ഉള്ള ഇറാനും യുഎഇയ്ക്കും സൗദി അറേബ്യയ്ക്കും ഇടയിലുള്ള ഭിന്നത പരിഹരിച്ച് സംയുക്ത പ്രസ്താവന പാസാക്കിയത് ആഗോള തലത്തില്‍ ഇന്ത്യയുടെ നയതന്ത്ര ശക്തിയുടെ വലിയ വിജയമാണ്. ഒരു രാജ്യത്തെയും പേരെടുത്ത് വിമര്‍ശിക്കാത്ത സംയുക്ത പ്രസ്താവന പശ്ചിമേഷന്‍ സംഘര്‍ഷങ്ങള്‍ കാരണമുള്ള സ്ഥിതി വഷളാക്കരുത് എന്ന മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് ചേര്‍ന്ന ബ്രിക്‌സ് അംഗ രാജ്യങ്ങളുടെ യോഗമാണ് പ്രസ്താവന അംഗീകരിച്ചത്. ലോക ക്രമത്തില്‍ അധികാരം പാശ്ചാത്യ രാജ്യങ്ങളില്‍ ഒതുങ്ങുന്ന രീതി മാറേണ്ടതുണ്ട് എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ നരേന്ദ്രമോദി.
അമേരിക്ക ഏകപക്ഷീയമായി താരിഫ് ചുമത്തുന്നതില്‍ ഗൗരവമായ ആശങ്കയാണ് ബ്രിക്‌സ് ഉച്ചകോടി പ്രകടിപ്പിച്ചിരിക്കുന്നത്. ചട്ടവിരുദമായ നടപടികള്‍ വാണിജ്യത്തെ വികലമാക്കുന്നുവെന്ന് സംയുക്ത പ്രസ്താവന. വര്‍ധിച്ചുവരുന്ന ആണവായുധ ഭീഷണികളില്‍ ആശങ്ക പ്രകടിപ്പിച്ച ഉച്ചകോടി സംഘര്‍ഷങ്ങള്‍ക്കിടയിലും ആണവ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടു. വാണിജ്യ ഊര്‍ജ്ജ വിതരണ ശൃംഖലകളുടെ സുഗമമായ ഒഴുക്ക് നിലനിര്‍ത്തുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാനും ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയിലുള്ള പണമിടപാടുകള്‍ക്ക് പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും ചര്‍ച്ചകള്‍ തുടരുന്നത് ഉച്ചകോടി പ്രോത്സാഹിപ്പിച്ചു.
Story Highlights : BRICS Summit: Joint statement condemning the war approved

















