ആലുവ: ദേശീയപാതയിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. എടയപ്പുറം വലിയപറമ്പിൽ പരേതനായ പരീതിൻറെ മകൻ അബ്ദുൽ കരീമാണ് (71) മരിച്ചത്. ബുധനാഴ്ച്ച രാവിലെ 10.40 ഓടെ തോട്ടക്കാട്ടുകര ഭാഗത്തായിരുന്നു അപകടം. സ്കൂട്ടറിൽ നിന്നും താഴെവീണ കരീമിൻറെ അരക്കു താഴെ ലോറി കയറുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 12 മണിയോടെ മരണപ്പെടുകയായിരുന്നു. പോസ്റ്റ് മോർട്ടം ചെയ്യുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷനിലെ തകരാർ മൂലം രജിസ്റ്റർ ചെയ്യാൻ വൈകിയതിനാൽ ബുധനാഴ്ച്ച പോസ്റ്റ്മോർട്ടം നടന്നില്ല.
ഭാര്യ: സബിയ. മക്കൾ: ഷമീർ, നസീർ, സബീന മരുമക്കൾ: ഫൈസൽ, ഹസീന, തസ്നി.
















