നമ്മുടെ ദൈനംദിന ശീലങ്ങൾ ഹൃദയത്തിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്നു.അത്തരത്തിലുള്ള ശീലങ്ങൾ നാം ഉപേക്ഷിക്കേണ്ടതാണ്.
മോശം ഭക്ഷണക്രമം
മോശം ഭക്ഷണക്രമം നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. മോശം ഭക്ഷണക്രമവും വളരെ കുറച്ച് വ്യായാമവും ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ പലരും അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തോടെയുള്ള ഹൃദതയത്തിന് വേണ്ടി ഇത്തരം മോശം ഭക്ഷണ ശീലങ്ങള്‍ ഒഴിവാക്കണം .

കൂടുതല്‍ വ്യായാമം
വ്യായാമം അമിതമാവുന്നത് ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നു. ഹൃദയാരോഗ്യം നശിപ്പിക്കുന്നതിനും പക്ഷാഘാതം പോലുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നതിനും പലപ്പോഴും കാരണമാകുന്നു. ഗുരുതരമായ അവസ്ഥകള്‍ക്ക് കാരണമാകുന്ന വ്യായാമങ്ങള്‍ എല്ലാം നമ്മള്‍ പരമാവധി ഒഴിവാക്കേണ്ടതാണ്.

ഉറക്കമില്ലായ്മ
ഒരു വലിയ ആരോഗ്യ പ്രതിസന്ധി തന്നെയാണ് ഉറക്കമില്ലായ്മ . അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ കൃത്യമായ ഉറക്കത്തിന് വേണ്ടിയാണ് ശ്രദ്ധിക്കണം. പതിവായി ഒരു രാത്രി 6 മണിക്കൂറില്‍ താഴെയാണ് ഉറങ്ങുന്നത് എങ്കില്‍ ഇവരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ഇവരില്‍ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ പലപ്പോഴും പൊണ്ണത്തടിയിലേക്കും പ്രമേഹത്തിലേക്കും നയിക്കുന്നു. അതുകൊണ്ട് ഒരു രാത്രി 7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രദ്ധിക്കണം.

കൂര്‍ക്കംവലി
കൂര്‍ക്കം വലി പലരിലും ഉറക്കത്തിനിടയില്‍ സംഭവിക്കുന്ന ഒന്നാണ്. എന്നാല്‍ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് കൂര്‍ക്കം വലി എന്നത്. ഈ അവസ്ഥയില്‍ ഉറങ്ങുമ്പോള്‍ ശ്വാസം മുട്ടുന്നതുപോലെ തോന്നിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുക. അപ്നിയ എന്ന ഗുരുതരമായ അവസ്ഥയാണ് ഇതിന് പിന്നില്‍ എന്നുള്ളതാണ് സത്യം. ശ്വാസനാളം ഭാഗികമായി തടസ്സപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് ശ്വാസോച്ഛ്വാസം താല്‍ക്കാലികമായി നിര്‍ത്തുന്നതിന് കാരണമാകുന്നു. ഈ സമയത്ത് പലപ്പോഴും ഹൃദയ സ്തംഭനം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇവരില്‍ ഹൃദ്രോഗ സാധ്യത വരെ സംഭവിക്കുന്നുണ്ട്.

ഡിപ്രഷന്‍
സ്ത്രീകളിലും പുരുഷന്‍മാരിലും ഡിപ്രഷന്‍ പോലുള്ള അവസ്ഥകള്‍ വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍ ഈ അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം.അത് ഹൃദയാരോഗ്യത്തിനും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളിലേക്കും എത്തിക്കുന്നു. ഡിപ്രഷനെ അതിജീവിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നമ്മളെ എത്തിക്കുന്നു.

അടി വയറിലെ കൊഴുപ്പ്
അടിവയറ്റിലെ കൊഴുപ്പ് ശ്രദ്ധിക്കേണ്ടതാണ്. അമിതഭാരം ഇത് മൂലം ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തിന്റെ അമിതഭാരം ഹൃദയാഘാത സംബന്ധമായ പ്രശ്‌നങ്ങളെയാണ് കാണിക്കുന്നത്. ഹോര്‍മോണ്‍ മാറ്റങ്ങള്‍ വരെ ഇതില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും രക്തക്കുഴലുകളിലും കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ദന്ത പ്രശ്നങ്ങൾ
പലപ്പോഴും ആരോഗ്യത്തിനെ പല്ലുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. കാരണം പല്ലിലുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പലപ്പോഴും മറ്റ് ചില ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. കാരണം മോണരോഗം ഉള്ളവരില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

നേരത്തെയുള്ള ആർത്തവവിരാമം
സ്ത്രീകളില്‍ 40-ന് ശേഷമുള്ള പ്രായം ആര്‍ത്തവ വിരാമത്തിലേക്ക് എത്തുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നാല്‍ 46-ന് മുന്‍പ് നിങ്ങളില്‍ ആര്‍ത്തവ വിരാമമോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അത് പലപ്പോഴും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണം. കാരണം നേരത്തേയുള്ള ആര്‍ത്തവ വിരാമം പലപ്പോഴും സ്ത്രീകളില്‍ പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് മാത്രമല്ല ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളിലേക്കും എത്തിക്കുന്നു. അതുകൊണ്ട് ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയണം.

















