മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഉണ്ണി മുകുന്ദൻ. ഒരു യുവ നിർമ്മാതാവ് കൂടിയാണ് ഇദ്ദേഹം. ഉണ്ണിമുകുന്ദൻ ഫിലിം ബാനറിൽ നിരവധി സിനിമകളാണ് പദ്ധതിയിടുന്നത്. അതിൽ ആദ്യത്തെ സിനിമയായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ തന്നെയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഇപ്പോൾ ഉണ്ണിമുകുന്ദൻ ഫിലിംസ് ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഷഫീഖിന് സന്തോഷം എന്നാണ് സിനിമയുടെ പേര്. ഉണ്ണിമുകുന്ദൻ തന്നെയാണ് തൻറെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഈ പ്രഖ്യാപനം നടത്തിയത്. അരുൺ പന്തളം ആണ് സിനിമ കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഷാൻ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്.
വലിയൊരു താരനിര തന്നെ സിനിമയിൽ ഒന്നിക്കുന്നുണ്ട്. മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേഷ്, ജോർഡി പൂജനാർ എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് ഇപ്പോൾ ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്നത്.
















