അമിതവണ്ണം ആരോഗ്യത്തിന് ഹാനികരമാണ് .പല രോഗാവസ്ഥകളും ഇതുമൂലം ഉണ്ടാവുന്നുണ്ട്. ആരോഗ്യം കൃത്യമായി പരിപാലിച്ച് കൊണ്ട് തന്നെ നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലാതെ അമിതവണ്ണത്തെ ഓടിക്കാനാവും. അതിന് ആയുര്‍വ്വേദം സഹായിക്കുന്നുണ്ട്. ആയുര്‍വ്വേദത്തില്‍ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നതാണ് ശര്‍ക്കരയും ചെറുനാരങ്ങാനീരും ചേര്‍ന്ന ജ്യൂസ്. ഇത് ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്.
വിറ്റാമിന്‍ സി കൊണ്ട് സമ്പൂഷ്ടമാണ് നാരങ്ങ. ഇത് നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും വയറ് നിറഞ്ഞതു പോലെ തന്നെ തോന്നുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. നാരങ്ങയില്‍ ഉണ്ടാവുന്ന പോളിഫെനോള്‍ ആന്റിഓക്സിഡന്റുകള്‍ ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഫാറ്റ് മെറ്റബോളിസം, എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നിവ കുറക്കുന്നതിനും നാരങ്ങവെള്ളം സഹായിക്കുന്നു. ഇത് അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനെ പ്രതിരോധിക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. അമിതവണ്ണത്തെ പ്രതിരോധിക്കുന്ന ഒന്നാണ് നാരങ്ങ നീര്.
അതുപോലെ ആരോഗ്യ സംരക്ഷണത്തിന് ശര്‍ക്കരയും മികച്ചത് ആണ്. ശര്‍ക്കരയില്‍ കലോറി വളരെ കുറവാണ്. ഇത് കൂടാതെ ആന്റിഓക്സിഡന്റുകള്‍, സിങ്ക്, സെലിനിയം എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ഗുണങ്ങള്‍ എല്ലാം കൊണ്ട് തന്നെ ശര്‍ക്കര നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കോശങ്ങളെ നശിപ്പിക്കുന്ന വിദേശ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും സഹായിക്കുന്നു. ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതോടൊപ്പം തന്നെ ശരീരം ക്ലിയറായി സൂക്ഷിക്കുന്നു. ഇത് മെറ്റബോളിസം മെച്ചപ്പെടുത്തുകയും കലോറി ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ദഹന പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ഭക്ഷണശേഷം അല്‍പം ശര്‍ക്കര കഴിക്കാവുന്നതാണ്.ശര്‍ക്കരയും നാരങ്ങയും ചേരുന്നതിലൂടെ അത് ആരോഗ്യത്തിനും അമിതവണ്ണത്തിനും ശരീരത്തിലെ കൊഴുപ്പിനും എല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ അടിവയറ്റിലെ കൊഴുപ്പിനും പരിഹാരം കാണുന്നതിന് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

ഇത് തയ്യാറാക്കുന്നതിന് വേണ്ടി ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം എടുത്ത് അതില്‍ ഒരു ടീസ്പൂണ്‍ നാരങ്ങ നീരും ഒരു ചെറിയ കഷണം ശര്‍ക്കരയും മിക്‌സ് ചെയ്യുക. ശര്‍ക്കര പൂര്‍ണ്ണമായും വെള്ളത്തില്‍ അലിഞ്ഞു ചേരുന്നത് വരെ ഇത് മിക്‌സ് ചെയ്യാവുന്നതാണ്. ഇത് അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ ഇതില്‍ പുതിനയിലയും ചേര്‍ക്കാവുന്നതാണ്.
കിഡ്‌നി സ്റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും ഈ മിശ്രിതം സഹായിക്കുന്നു. നിര്‍ജ്ജലീകരണത്തെ പ്രതിരോധിക്കുന്നു. അതേസമയം എന്തെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഇത് കഴിക്കുന്നതിലൂടെ ഉണ്ടെങ്കില്‍ ഉടനേ തന്നെ ഈ മിശ്രിതം കഴിക്കുന്നത് നിര്‍ത്തേണ്ടതാണ്. ചിലരില്‍ ചെറിയ രീതിയിലുള്ള ദഹന പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ഇതിന്റെ ചെറിയ പാര്‍ശ്വഫലങ്ങളെ പലരും അവഗണിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.
















