ചെന്നൈ: ‘ശ്രീനിവാസ കല്യാണത്തിന്’ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ട്രസ്റ്റ് ബോർഡ് ചെയർമാൻ വൈ വി സുബ്ബ റെഡ്ഡി. ഈ മാസം പതിനാറിന് ചെന്നൈയിൽവച്ചാണ് പരിപാടി നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംഘടിപ്പിക്കുന്ന ആദ്യ മതസൗഹാർദ ചടങ്ങായതിനാൽ ടി ടി ഡി വിപുലമായ രീതിയിലാണ് ആഘോഷിക്കുന്നത്. ശ്രീ വെങ്കിടേശ്വര ഭഗവാനും (ശ്രീനിവാസൻ എന്നും അറിയപ്പെടുന്നു) പത്മാവതി ദേവിയുമായുള്ള വിവാഹത്തിന് മുന്നോടിയായി നടക്കുന്ന ചടങ്ങുകളാണെന്നാണ് ഐതിഹ്യം. പരിപാടിയിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുബ്ബ റെഡ്ഡി വ്യക്തമാക്കി.
















